സയൻസ് പൊതു വിവരങ്ങൾ – 018

2671 : ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ?
Ans : ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ

2672 : ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?
Ans : പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

2673 : ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?
Ans : സീറ്റേൻ നമ്പർ

2674 : ഏറ്റവും തണുത്ത ഗ്രഹം?
Ans : നെപ്ട്യൂൺ

2675 : അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?
Ans : സോഡിയം പെറോക്‌സൈഡ്

2676 : മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത്?
Ans : സക്കറിയാസ് ജാൻസൺ

2677 : സർജറിയുടെ പിതാവ്?
Ans : സുശ്രുതൻ

2678 : മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
Ans : അനാബസ്

2679 : സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : ലെഡ്

2680 : വിഷൂചിക എന്നറിയപ്പെടുന്ന രോഗം?
Ans : കോളറ

2681 : സമാധാനത്തിന്‍റെ വൃക്ഷം എന്നറിയപ്പെടുന്നത്?
Ans : ഒലിവ് മരം

2682 : ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?
Ans : ചുവപ്പ്

2683 : ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു?
Ans : റെറ്റിനയുടെ മുൻപിൽ

2684 : മണ്ണിര കൃഷി സംബന്ധിച്ച പ0നം?
Ans : വെർമികൾച്ചർ

2685 : ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : ടൈറ്റാനിയം

Author: Freshers