സയൻസ് പൊതു വിവരങ്ങൾ – 013

1801 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?
Ans : ഹൈബ്രിനോജൻ

1802 : ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?
Ans : പെരിഹീലിയൻ

1803 : സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?
Ans : ലെഡ്

1804 : മൃഗങ്ങളുടെ രാജാവ്?
Ans : സിംഹം

1805 : രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?
Ans : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

1806 : പന്നിയൂർ 5 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

1807 : ക്ലോറിൻകണ്ടു പിടിച്ചത്?
Ans : കാൾ ഷീലെ

1808 : കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

1809 : ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : അരാക്നോളജി

1810 : ഈച്ച – ശാസത്രിയ നാമം?
Ans : മസ്ക്ക ഡൊമസ്റ്റിക്ക

1811 : ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : ഗ്രിഗറി മെൻഡൽ

1812 : മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡ്?
Ans : ഹൈഡ്രോക്ലോറിക്കാസിഡ്

1813 : പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
Ans : കാക്ക

1814 : ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
Ans : പ്ളാവ്

1815 : പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
Ans : റഥർഫോർഡ്

Author: Freshers