സയൻസ് പൊതു വിവരങ്ങൾ – 013

1816 : മൂർഖൻ പാമ്പ് – ശാസത്രിയ നാമം?
Ans : നാജ നാജ

1817 : ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്ന ആസിഡ്?
Ans : ഹൈഡ്രോസോയിക് ആസിഡ്

1818 : അലസ വാതകങ്ങൾ കണ്ടെത്തിയത്?
Ans : വില്യം റാംസേ

1819 : ‘വെളുത്ത സ്വർണം’ എന്നറിയപ്പെടുന്നത്?
Ans : കശുവണ്ടി

1820 : സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്?
Ans : എഡിസൺ

1821 : ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയയുണിറ്റ് ഏത്?
Ans : മെഗാ പാര്‍സെക്

1822 : രസതന്ത്രത്തിന്‍റെ പിതാവ്?
Ans : റോബർട്ട് ബോയിൽ

1823 : മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : എണ്ണക്കുരുക്കളുടെ ഉത്പാദനം

1824 : അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ?
Ans : ഭൂമി

1825 : ആറ്റം കണ്ടു പിടിച്ചത്?
Ans : ജോൺ ഡാൾട്ടൺ

1826 : ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം

1827 : രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
Ans : ഹെപ്പാരിൻ

1828 : ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം?
Ans : ഹൈഡ്രജൻ

1829 : താപം അളക്കുന്നതിനുള്ള ഉപകരണം?
Ans : കലോറി മീറ്റർ

1830 : സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?
Ans : ജലം

Author: Freshers