സയൻസ് പൊതു വിവരങ്ങൾ – 013

1921 : ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
Ans : ലിഥിയം

1922 : മദ്യ ദുരന്തത്തിന് കാരണം?
Ans : മെഥനോൾ [ മീഥൈൽ ആൽക്കഹോൾ ]

1923 : തോറിയം കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്

1924 : പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടു പിടിച്ചത്?
Ans : ഇ.സി.ജി സുദർശൻ

1925 : തുരുമ്പ് – രാസനാമം?
Ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

1926 : പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : ഹൈഡ്രജൻ സയനൈഡ്

1927 : ബള്‍ബില്‍ നിറയ്കുന്ന വാതകം?
Ans : ആര്‍ഗണ്‍

1928 : കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം?
Ans : വജ്രം

1929 : ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?
Ans : ബ്രോമിൻ

1930 : പരുത്തി – ശാസത്രിയ നാമം?
Ans : ഗോസിപിയം ഹിർ തൂസം

1931 : കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത?
Ans : വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )

1932 : കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : കഫീൻ

1933 : സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?
Ans : കാരോലസ് ലീനയസ്

1934 : ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?
Ans : സംയോജകത [ Valency ]

1935 : ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ്?
Ans : ഹീലിയം

Author: Freshers