സയൻസ് പൊതു വിവരങ്ങൾ – 002

181 : ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?
Ans : തുളസി

182 : മെർക്കുറിയുടെ അറ്റോമിക് നമ്പർ?
Ans : 80

183 : പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?
Ans : വെള്ളെഴുത്ത്

184 : ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?
Ans : റെറ്റിനയുടെ മുന്നിൽ

185 : സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം?
Ans : പൈറോഹീലിയോ മീറ്റർ

186 : ‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : ജോൺ റേ

187 : വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്?
Ans : ബേരിയം

188 : ആദ്യത്തെ കൃത്രിമ റബ്ബർ?
Ans : നിയോപ്രിൻ

189 : ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഡോ. ഹോമി ജഹാംഗീർ ഭാഭ

190 : ജലം തിളയ്ക്കുന്ന ഊഷ്മാവ്?
Ans : 100° C [ 212° F/ 373 K ]

191 : വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?
Ans : ആമ്പിയർ (A)

192 : മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി?
Ans : ലിഥിയം അയോൺ ബാറ്ററി [ 3.6 വോൾട്ട് ]

193 : വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?
Ans : ഇലക്ട്രോ പ്ലേറ്റിങ്

194 : മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
Ans : സെറിബ്രം

195 : സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?
Ans : ഫാത്തോ മീറ്റർ

Author: Freshers