സയൻസ് പൊതു വിവരങ്ങൾ – 012

1696 : കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans : വിക്ടർ ഹെസ്റ്റ്

1697 : കാത്സ്യത്തിന്‍റെ ആറ്റോമിക നമ്പർ?
Ans : 20

1698 : ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?
Ans : ഗോതമ്പ്

1699 : ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?
Ans : വർണ്ണാന്ധത (ഡാൽട്ടനിസം)

1700 : 1 മൈൽ എത്ര കിലോമീറ്ററാണ്?
Ans : 1.6 കിലോമീറ്റർ

1701 : ഹൈഡ്രോളിക് പ്രസ്സിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം

1702 : അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?
Ans : 78%

1703 : മ്യുട്ടേഷൻ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?
Ans : ഹ്യുഗോ ഡീവ്രീസ്

1704 : ആര്‍സനിക് സള്‍ഫൈഡ് എന്താണ്?
Ans : എലിവിഷം

1705 : വൈദ്യുതകാന്തിക തരംഗ(Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
Ans : ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

1706 : വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?
Ans : ബെന്‍സീന്‍

1707 : റേഡിയം കണ്ടു പിടിച്ചത്?
Ans : മേരി ക്യൂറി

1708 : അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?
Ans : സീസിയം

1709 : പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് (Transverse wave) തെളിയിച്ച ശാസ്ത്രജ്ഞൻ?
Ans : അഗസ്റ്റിൻ ഫ്രണൽ

1710 : ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്

Author: Freshers