സയൻസ് പൊതു വിവരങ്ങൾ – 003

406 : വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?
Ans : പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

407 : പൊളോണിയം കണ്ടു പിടിച്ചത്?
Ans : മേരി ക്യൂറി;പിയറി ക്യൂറി

408 : തേയിലയിലെ ആസിഡ്?
Ans : ടാനിക് ആസിഡ്

409 : ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം?
Ans : 1955 ഏപ്രിൽ 18

410 : സമയമറിയിക്കുന്ന പക്ഷി എന്നറിയപ്പെടുന്നത്?
Ans : കാക്ക

411 : എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം?
Ans : കാൽഷ്യം

412 : വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : മാർഗോസിൻ

413 : ഒക്സിജൻ കണ്ടു പിടിച്ചത്?
Ans : ജോസഫ് പ്രിസ്റ്റലി

414 : ബലം അളക്കുന്ന യൂണിറ്റ്?
Ans : ന്യൂട്ടൺ (N)

415 : മലേറിയ്ക്ക് കാരണമായ സുക്ഷമജീവി?
Ans : പ്ലാസ്മോഡിയം വൈവാക്സ് [പ്രോട്ടോസോവ]

416 : വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
Ans : ടങ്സ്റ്റൺ

417 : പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
Ans : പ്ലാസ്മ (99%)

418 : പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
Ans : ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌

419 : പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?
Ans : യുറേനിയം

420 : മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം?
Ans : ലിഥിയം

Author: Freshers