സയൻസ് പൊതു വിവരങ്ങൾ – 007

916 : തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?
Ans : ഗൺ മെറ്റൽ

917 : നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ

918 : ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?
Ans : കാത്സ്യം കാർബണേറ്റ്

919 : ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?
Ans : ഇല

920 : ചിലി സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?
Ans : സോഡിയം

921 : മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മാതളം

922 : ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം?
Ans : ഘനജലം

923 : കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?
Ans : ഏകദേശം 1 ലിറ്റര്‍

924 : ഹൃദയത്തിന്‍റെ ആവരണമാണ്?
Ans : പെരികാർഡിയം

925 : മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?
Ans : ലിഥിയം അയൺ ബാറ്ററി

926 : ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?
Ans : സാഫിർ/ സിംപ്സൺ സ്കെയിൽ

927 : ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
Ans : അലൂമിനിയം

928 : ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?
Ans : ക്ലോറിൻ

929 : വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : വൈറോളജി

930 : ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത്?
Ans : അസ്റ്റാറ്റിന്‍

Author: Freshers