സയൻസ് പൊതു വിവരങ്ങൾ – 004

511 : ശബ്ദ തീവ്രതയുടെ യൂണിറ്റ്?
Ans : ഡെസിബൽ (db)

512 : ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?
Ans : ലാവോസിയര്‍

513 : ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
Ans : 1.3 സെക്കന്റ്

514 : ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?
Ans : ധമനികള്‍ (Arteries)

515 : സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
Ans : 5000 മീ/സെക്കന്റ്

516 : പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?
Ans : ഓട്ടോപ്സി

517 : ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?
Ans : നാലിരട്ടിയാകും

518 : ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?
Ans : ഇലക്ട്രോൺ

519 : ബ്ലീച്ചിംഗ് പൗഡർ – രാസനാമം?
Ans : കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

520 : എണ്ണയിലെ ആസിഡ്?
Ans : സ്റ്റിയറിക് ആസിഡ്

521 : റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?
Ans : ക്യൂറി; ബെക്കറൽ (Bg)

522 : സോഡാ വെള്ളം കണ്ടുപിടിച്ചത്?
Ans : ജോസഫ് പ്രീസ്റ്റ് ലി

523 : ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?
Ans : 500 മി.ലിറ്റര്‍ (ടൈഡല്‍ എയര്‍ )

524 : ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ലിമ്നോളജി

525 : വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : കൊബാള്‍ട്ട്

Author: Freshers